Saturday, September 24, 2022

HomeNewsKeralaഓണസദ്യ മാലിന്യത്തിലിട്ട സംഭവത്തില്‍ നടപടി പിന്‍വലിക്കാന്‍ ആവശ്യപ്പെടും : ആനത്തലവട്ടം ആനന്ദന്‍

ഓണസദ്യ മാലിന്യത്തിലിട്ട സംഭവത്തില്‍ നടപടി പിന്‍വലിക്കാന്‍ ആവശ്യപ്പെടും : ആനത്തലവട്ടം ആനന്ദന്‍

spot_img
spot_img

തിരുവനന്തപുരം നഗരസഭയില്‍ ഓണസദ്യ മാലിന്യത്തിലിട്ട സംഭവത്തില്‍ നടപടി പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്ന് സിഐടിയു വ്യക്തമാക്കി.

തൊഴിലാളികള്‍ക്കെതിരായ നടപടി അന്തിമമല്ല. വിശദമായ പരിശോധനയ്ക്ക് ശേഷമേ അന്തിമതീരുമാനം എടുക്കൂ എന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് പിന്തുണയുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാ​ഗപ്പന്‍ രം​ഗത്തെത്തിയിരുന്നു. ഭക്ഷണം മാലിന്യത്തിലിട്ട പ്രതിഷേധ രീതി അംഗീകരിക്കാനാവില്ല. മറ്റ് പ്രതിഷേധ രീതികള്‍ സ്വീകരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മേയര്‍ വിഷയത്തില്‍ ഉചിതമായി ഇടപെടും. നടപടി പിന്‍വലിക്കുന്ന കാര്യത്തില്‍
തൊഴിലാളി യൂണിയനുമായി ചര്‍ച്ച ചെയ്ത്‌ മേയര്‍ തീരുമാനമെടുക്കും. തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന ഭരണസമിതിയല്ല നഗരസഭയ്ക്കുള്ളത്. മേയറുടെ നടപടിക്കെതിരായ സിഐടിയു പ്രതിഷേധം തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ചയായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികള്‍ സ്വന്തം പണം മുടക്കി വാങ്ങിയ ഓണസദ്യ മാലിന്യക്കുപ്പയില്‍ തള്ളിയത്. തൊഴിലാളികളുടെ ഓണാഘോഷം മുടക്കി ഷിഫ്റ്റ് തീര്‍ന്നിട്ടും പണി ചെയ്യിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി. ദൃശ്യങ്ങള്‍ വൈറലായതോടെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടേയും ഹെല്‍ത്ത് സൂപ്പര്‍വൈസറുടേയും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഏഴ് സ്ഥിരം തൊഴിലാളികളെ മേയര്‍ ആര്യാ രാജേന്ദ്രന്‍ സസ്പെന്‍ഡ് ചെയ്തു. നാല് താത്കാലികക്കാരെ പിരിച്ചുവിട്ടു.

ഭക്ഷണം വലിച്ചെറിഞ്ഞതിനെ വിമര്‍ശിച്ച്‌ മേയര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടു. നടപടി നേരിട്ട തൊഴിലാളികളില്‍ ഭൂരിഭാഗവും സിഐടിയുക്കാരാണ്.

തൊഴിലാളികളുടെ ഭാഗം കേള്‍ക്കാതെയാണ് നടപടി എന്നാണ് ഇവരുടെ പരാതി. ഡ്യൂട്ടി കഴിഞ്ഞ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നതിനിടെ അറവു മാലിന്യങ്ങള്‍ പെറുക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് പരാതി. അതിനുശേഷം എങ്ങനെ സദ്യ കഴിക്കുമെന്നാണ് ഇവരുടെ ചോദ്യം. നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു മേയര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഐഎന്‍ടിയുസിയും ഉന്നയിക്കുന്നത് സമാന ആവശ്യമാണ്.

മേയറുടെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധിക്കാനുള്ള തൊഴിലാളികളുടെ അവകാശത്തെ അടിച്ചമര്‍ത്തി എന്നാണ് വിമര്‍ശനം. വിവാദം ശക്തമായതടെ സിപിഐഎം ജില്ലാ കമ്മിറ്റി ഒത്ത് തീര്‍പ്പിന് ശ്രമം തുടങ്ങിയിട്ടുണ്ട്

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments