Thursday, April 25, 2024

HomeNewsKeralaകേരളം പിടിക്കണം; പ്രകാശ് ജാവദേക്കറിനെ ചുമതലയേല്‍പിച്ച് ബി.ജെ.പി

കേരളം പിടിക്കണം; പ്രകാശ് ജാവദേക്കറിനെ ചുമതലയേല്‍പിച്ച് ബി.ജെ.പി

spot_img
spot_img

കേരളത്തില്‍ ബിജെപിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന റിപ്പോര്‍ട്ടിനു പിന്നാലെ സംസ്ഥാനത്തിന്റെ ചുമതല മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനെ ഏല്‍പിച്ച് ബി.ജെ.പി. കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വേരിറക്കാനുള്ള തന്ത്രങ്ങളാണ് ബി.ജെ.പി മെനയുന്നത്.

കേരളത്തിനു പുറമെ 15ഓളം സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കാനുള്ള നേതാക്കളുടെ പട്ടികയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പുറത്തുവിട്ടിട്ടുണ്ട്.

2024 ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന പ്രഭാരിയായി പ്രകാശ് ജാവദേക്കര്‍ കേരളത്തിലെത്തുന്നത്. രാജ്യസഭാ അംഗം ഡോ. രാധാമോഹന്‍ അഗര്‍വാളാണ് സഹപ്രഭാരി. ലക്ഷദ്വീപിന്റെ ചുമതല കൂടി രാധാമോഹന്‍ വഹിക്കും. എ.പി അബ്ദുല്ലക്കുട്ടിക്ക് പകരക്കാരനായാണ് രാധാമോഹനെ ലക്ഷദ്വീപിന്റെ പ്രഭാരിയാക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments