Friday, April 19, 2024

HomeNewsKeralaഭാരത് ജോഡോ യാത്രയെ കേരളത്തില്‍ മുഖ്യമന്ത്രി സ്വീകരിക്കണമായിരുന്നു: അടൂര്‍

ഭാരത് ജോഡോ യാത്രയെ കേരളത്തില്‍ മുഖ്യമന്ത്രി സ്വീകരിക്കണമായിരുന്നു: അടൂര്‍

spot_img
spot_img

തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര എന്ന പേരില്‍ കോണ്‍ഗ്രസിന്റെ ഇന്ത്യാ പര്യടനം നയിക്കുന്ന രാഹുല്‍ ഗാന്ധിയെ കേരളാ അതിര്‍ത്തിയില്‍ മുഖ്യമന്ത്രി സ്വീകരിക്കണമായിരുന്നുവെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.

ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ തേടി തന്നെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിക്കുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍. ഭാരത് ജോഡോ യാത്രക്ക് പിന്തുണ തേടാനും, രാഹുല്‍ ഗാന്ധിയുമായി നേരിട്ട് ചര്‍ച്ച നടത്തുന്നതിന് ക്ഷണിക്കാനും ആയി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്ബിലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അടൂര്‍ ഗോപാലകൃഷ്ണനെ സന്ദര്‍ശിച്ചത്.

മതേതരത്വത്തിലും ജനാധിപത്യത്തിലും സോഷ്യലിസത്തിലും വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ച്‌ നിന്നാല്‍ മാത്രമേ ഫാസിസത്തെ പരാജയപ്പെടുത്താന്‍ കഴിയൂവെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments