Tuesday, April 16, 2024

HomeNewsKeralaപശ്ചിമഘട്ട സംരക്ഷണ കരട് വിജ്ഞാപനത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി

പശ്ചിമഘട്ട സംരക്ഷണ കരട് വിജ്ഞാപനത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി

spot_img
spot_img

ന്യൂഡല്‍ഹി: പശ്ചിമഘട്ട കരട് വിജ്ഞാപനം റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. അന്തിമ വിജ്ഞാപനം വരുമ്ബോള്‍ പരാതിയുണ്ടെങ്കില്‍ ഹര്‍ജി സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

കോഴിക്കോട് കേന്ദ്രമായ ‘കര്‍ഷകശബ്ദം’ എന്ന സംഘടന കരട് വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് തള്ളി.

2020 ലാണ് കര്‍ഷകശബ്ദം സംഘടന സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. പശ്ചിമഘട്ട കരടുവിജ്ഞാപനം പ്രകാരം, കേരളത്തിലെ 123 ജനവാസ ഗ്രാമങ്ങള്‍ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു. അവിടെയുള്ള കര്‍ഷകരുടെ ജനജീവിതത്തെ വലിയ തോതില്‍ ബാധിക്കുമെന്നും അതിനാല്‍ കരടു വിജ്ഞാപനം റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം.

എന്തുകൊണ്ടാണ് ഹര്‍ജി നല്‍കാന്‍ ഇത്രയേറെ വൈകിയതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

വിഷയത്തില്‍ ഒരുപാട് ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷമാണ് ഹര്‍ജി നല്‍കിയതെന്നും അതിനാലാണ് വൈകിയതെന്നും ഹര്‍ജിക്കാര്‍ മറുപടി നല്‍കി. എന്നാലിത് അംഗീകരിക്കാനാകില്ലെന്നും ഇപ്പോള്‍ വന്നത് കരട് വിജ്ഞാപനം മാത്രമാണെന്നും അന്തിമ വിജ്ഞാപനം വരുമ്പോള്‍ ഇടപെടാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments