Saturday, September 24, 2022

HomeNewsKeralaമത്സ്യത്തൊഴിലാളിക്കു വെടിയേറ്റ സംഭവം: വെടിയുണ്ട ഇന്‍സാസ് തോക്കില്‍ നിന്ന്

മത്സ്യത്തൊഴിലാളിക്കു വെടിയേറ്റ സംഭവം: വെടിയുണ്ട ഇന്‍സാസ് തോക്കില്‍ നിന്ന്

spot_img
spot_img

കൊച്ചി: മത്സ്യത്തൊഴിലാളിക്കു വെടിയേറ്റ സംഭവത്തില്‍ ബാലിസ്റ്റിക് പരിശോധനയുടെ അന്തിമഫലം കാത്തു പോലീസ്. വെടിയുണ്ട ഇന്‍സാസ് തോക്കില്‍ നിന്നാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

സംഭവത്തില്‍ നാവികസേനയും ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളിക്കു വെടിയേറ്റ സംഭവത്തില്‍ നാവികസേനയുടെ ഫയറിങ് പരിശീലന കേന്ദ്രമായ ഐ.എന്‍.എസ്. ദ്രോണാചാര്യ കേന്ദ്രീകരിച്ചു തന്നെയാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. നേരത്തെ രണ്ടു ദിവസങ്ങളിലായി ദ്രോണാചാര്യയിലെത്തി ബാലിസ്റ്റിക് പരിശോധന നടത്തിയിരുന്നു.

പരിശോധനാഫലം ലഭിക്കുന്നതോടെ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്. തുടര്‍ന്നു മറ്റു നിയമനടപടികള്‍ സ്വീകരിക്കും. കുറ്റക്കാരായ നാവികരെ പ്രതിയാക്കാനാണു നീക്കം. എന്നാല്‍, നേവി സഹകരിക്കുമോ എന്നുറപ്പില്ല. അങ്ങനെ വന്നാല്‍, കോടതിയെ സമീപിക്കും.

വെടിയുണ്ട ഉതിര്‍ത്തത് ഇന്‍സാസ് തോക്കില്‍നിന്നാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇവ നേവി മാത്രമല്ല, പോലീസും ഉപയോഗിക്കുന്ന റൈഫിളുകളാണ്

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments