Sunday, October 2, 2022

HomeNewsKeralaഅട്ടപ്പാടി മധു വധക്കേസ് ; കൂറുമാറിയ സുനില്‍ കുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

അട്ടപ്പാടി മധു വധക്കേസ് ; കൂറുമാറിയ സുനില്‍ കുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

spot_img
spot_img

പാലക്കാട് അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ സുനില്‍ കുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സൈലന്‍റ് വാലിയിലെ താത്കാലിക വാച്ചറായിരുന്നു സുനില്‍.

ഇന്നു വിസ്തരിച്ച രണ്ടു സാക്ഷികളും കൂറുമാറിയിരുന്നു . 29-ാം സാക്ഷി സുനില്‍, 31-ാം സാക്ഷി ദീപു എന്നിവരാണ് മൊഴിമാറ്റിപ്പറഞ്ഞത്.

30-ാം സാക്ഷി താജുദ്ദീന്‍ നേരത്തേ മരിച്ചുപോയിരുന്നു. വിസ്തരിച്ച രണ്ട സാക്ഷികളും മൊഴി മാറ്റിപ്പറഞ്ഞു. പ്രതികള്‍ മധുവിനെ മര്‍ദ്ദിയ്ക്കുന്നതും കൊണ്ടുവരുന്നതും നോക്കിനിന്നയാളാണ് സുനില്‍കുമാര്‍. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തെളിവായി കോടതിയില്‍ കാണിച്ചെങ്കിലും കാണുന്നില്ലെന്നായിരുന്നു സുനില്‍ പറഞ്ഞത്.

തുടര്‍ന്ന് കണ്ണുപരിശോധിയ്ക്കാന്‍ കോടതി ഉത്തരവിട്ടു. പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച്‌ കണ്ണു പരിശോധിച്ചു. കഴിഞ്ഞ ദിവസം വിസ്തരിച്ച നാലുപേരില്‍ രണ്ടുപേരും കൂറുമാറിയിരുന്നു. മണ്ണാര്‍ക്കാട് പട്ടിക ജാതി പട്ടിക വര്‍ഗ കോടതിയിലാണ് വിസ്താരം.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments