Wednesday, April 24, 2024

HomeNewsKeralaതെരുവുനായ ആക്രമണത്തില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള‌ള ബാദ്ധ്യത സര്‍ക്കാരിന്; ഹൈക്കോടതി

തെരുവുനായ ആക്രമണത്തില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള‌ള ബാദ്ധ്യത സര്‍ക്കാരിന്; ഹൈക്കോടതി

spot_img
spot_img

സംസ്ഥാനത്തെ തെരുവുനായ ആക്രമണത്തില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ഹൈക്കോടതി.

പൊതുനിരത്തിലെ അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മറ്റന്നാള്‍ അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ജനം തെരുവുനായ്ക്കളെ അടിച്ചുകൊന്ന് നിയമം കയ്യിലെടുക്കരുതെന്ന് ഹൈക്കോടതി ഓര്‍മിപ്പിച്ചു. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം സംസ്ഥാനത്ത് തെരുവുനായ്ക്കളെ കൊല്ലുന്ന സംഭവങ്ങളില്‍ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഡി.ജി.പിക്കാണ് ഹൈക്കോടതി നല്‍കി നല്‍കിയത്. ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്ബ്യാര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം.

ഇന്നലെയാണ് അഞ്ച് തെരുവുനായകളെ തൃപ്പൂണിത്തുറ എരൂരില്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്. നായ്ക്കളുടെ ആന്തരികാവയവങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്ക് വേണ്ടി കാക്കനാട്ടെ റീജിയണല്‍ ലാബിലേക്ക് കൈമാറിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments