Friday, April 19, 2024

HomeNewsKeralaപത്തനംതിട്ടയില്‍ മജിസ്‌ട്രേറ്റിന് തെരുവുനായയുടെ കടിയേറ്റു

പത്തനംതിട്ടയില്‍ മജിസ്‌ട്രേറ്റിന് തെരുവുനായയുടെ കടിയേറ്റു

spot_img
spot_img

പത്തനംതിട്ടയില്‍ മജിസ്‌ട്രേറ്റ് അടക്കം രണ്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു . വെട്ടിപ്രത്തുവച്ചായിരുന്നു തെരുവുനായയുടെ ആക്രമണം . ജ്വല്ലറി ജീവനക്കാരനായ പ്രകാശനും കടിയേറ്റു.

ഇന്നലെ വൈകീട്ടോടെ വെട്ടിപ്രത്ത് മജിസ്‌ട്രേറ്റുമാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന് സമീപത്താണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വൈകീട്ട് നടക്കാനിറങ്ങിയ മജിസ്‌ട്രേറ്റിനാണ് നായയുടെ കടിയേറ്റത്. കടിയേറ്റ രണ്ടുപേരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

ജ്വല്ലറി ജീവനക്കാരനായ പ്രകാശനെ ജ്വല്ലറിയിലേക്ക് കടന്നുചെന്നാണ് നായ ആക്രമിച്ചത്. നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments