ആലുവ : ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് പരുക്കേറ്റയാള്‍ മരിച്ചു. മാറമ്പള്ളി കുന്നത്തുകര സ്വദേശി കുഞ്ഞുമുഹമ്മദ് (74) ആണ് മരിച്ചത്.
ആഗസ്റ്റ് 20ന് ചാലക്കലില്‍ വച്ചാണ് സ്‌കൂട്ടര്‍ മറിഞ്ഞ് കുഞ്ഞുമുഹമ്മദിന് പരുക്കേറ്റത്. തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ടു. നാട്ടുകാര്‍ ഇടപെടുകയും ഇന്ന് കുഴിയടക്കല്‍ തുടങ്ങുകയും ചെയ്തിരുന്നു. 10 ലക്ഷം രൂപ മുടക്കി കുഴിയടച്ച റോഡില്‍ വീണ്ടും കുഴികള്‍ നിറഞ്ഞിരിക്കുകയാണ്.