Sunday, October 2, 2022

HomeNewsKeralaമക്കളെ കൊന്ന് സ്യൂട്ട്കേസിലാക്കി നാടുവിട്ട യുവതി 4 വര്‍ഷത്തിനുശേഷം പിടിയില്‍

മക്കളെ കൊന്ന് സ്യൂട്ട്കേസിലാക്കി നാടുവിട്ട യുവതി 4 വര്‍ഷത്തിനുശേഷം പിടിയില്‍

spot_img
spot_img

സോള്‍; മക്കളെ കൊന്ന് സ്യൂട്ട്കേസിലാക്കി സാധനങ്ങള്‍ സൂക്ഷിക്കുന്നിടത്ത് ഏല്‍പ്പിച്ച്‌ നാടുവിട്ട യുവതി നാലുവര്‍ഷത്തിനുശേഷം ദക്ഷിണ കൊറിയയില്‍ അറസ്റ്റില്‍.

ന്യൂസിലന്‍ഡിൽ നിന്നുള്ള നാല്‍പ്പത്തിരണ്ടുകാരിയാണ് പിടിയിലായത്.

ന്യൂസിലന്‍ഡിലെ ഓക്ക്ലന്‍ഡില്‍ 2018ലായിരുന്നു കൊലപാതകം. പത്ത് വയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികളെയും കൊന്ന് സ്യൂട്ട്കേസിലാക്കിയ യുവതി ഇവിടത്തെ സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥാപനത്തില്‍ പെട്ടി ഏല്‍പ്പിച്ചു. ശേഷം ജന്മസ്ഥലമായ ദക്ഷിണ കൊറിയയിലേക്ക് പോയി.

ഉടമസ്ഥര്‍ തിരിച്ചു കെെപ്പറ്റാത്ത സാധനങ്ങള്‍ ലേലത്തില്‍ വാങ്ങിയ കുടുംബം പെട്ടി തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന്, ന്യൂസിലന്‍ഡ് പൊലീസ് ദക്ഷിണ കൊറിയന്‍ പൊലീസിനെ ബന്ധപ്പെട്ട് പ്രതിയെ തെക്കുകിഴക്കന്‍ നഗരമായ ഉള്‍സാനില്‍നിന്ന് പിടികൂടുകയായിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments