Thursday, March 28, 2024

HomeNewsKeralaതലസ്ഥാനത്തെ വിവാദ ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റി

തലസ്ഥാനത്തെ വിവാദ ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റി

spot_img
spot_img

തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച്‌ സീറ്റുകള്‍ മുറിച്ചുമാറ്റിയ ശ്രീകാര്യം ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജിന് (സി ഇ ടി) മുന്നിലെ വിവാദ ബസ് കാത്തിരിപ്പുകേന്ദ്രം നഗരസഭ പൊളിച്ചുമാറ്റി.

നേരത്തെ ഇരിപ്പിടം പൊളിച്ചുമാറ്റി ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ കഴിയുന്ന തരത്തിലുള്ള മൂന്ന് ചെറുബെഞ്ചുകളാക്കി മാറ്റിയതോടെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്ന് പ്രതിഷേധിച്ചിരുന്നു. കാത്തിരിപ്പുകേന്ദ്രത്തിലെ ബെഞ്ച് മുറിച്ചുമാറ്റിയ നടപടിക്കെതിരെ കക്ഷിഭേദമില്ലാതെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ‘അടുത്തിരിക്കാനല്ലേ വിലക്കുളളൂ, മടിയില്‍ ഇരിക്കാലോ’ എന്ന ക്യാപ്ഷനോട് കൂടി ഒരുമിച്ചിരിക്കുന്ന ഫോട്ടോ വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ശ്രദ്ധ നേടിയിരുന്നു.

ഇവിടെ ജെന്‍ഡര്‍ ന്യൂട്രല്‍ കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുമെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു.

കോര്‍പറേഷന്‍ പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്നാണ് ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചത് എന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പ്രതികരിച്ചു. പിപിപി മോഡലില്‍ ജെന്‍ഡര്‍ ന്യൂട്രലില്‍ ബസ്റ്റോപ്പ് പണിയുമെന്നും പണി തുടങ്ങിയാല്‍ രണ്ടാഴ്ച കൊണ്ട് പൂര്‍ത്തിയാക്കുമെന്നും മേയര്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments