Saturday, April 20, 2024

HomeNewsKeralaകോട്ടയം പാമ്ബാടിയില്‍ നായ വീട്ടില്‍ കയറി യുവതിയെ ആക്രമിച്ചു

കോട്ടയം പാമ്ബാടിയില്‍ നായ വീട്ടില്‍ കയറി യുവതിയെ ആക്രമിച്ചു

spot_img
spot_img

കോട്ടയം പാമ്ബാടിയില്‍ യുവതിയെ നായ വീട്ടില്‍കയറി കടിച്ചു. പാമ്ബാടി ഏഴാം മൈലിലെ നിഷയെയാണ് വീട്ടുമുറ്റത്ത് കയറി നായ കടിച്ചത്.   നിഷയുടെ ശരീരത്തില്‍ 38 മുറിവുകളുണ്ട്. രക്ഷിക്കാനെത്തിയ ബന്ധു സുമിയെയും മറ്റ് 5 പേരെയും നായ ആക്രമിച്ചു. നിഷയെയും സുമിയെയും കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയരാക്കി.

ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു ആക്രമണം.  സുമിയുടെ മകന്‍ ഐറിന്‍ (10), രാജു കാലായില്‍ (65), ഫെബിന്‍ (12), കൊച്ചൊഴത്തില്‍ രതീഷ് (37), സനന്ത് (21) എന്നിവരെയാണ് നായ ആക്രമിച്ചത്. കടിയേറ്റ  എല്ലാവരും പേവിഷബാധയ്ക്കെതിരെയുള്ള വാക്സീന്‍ സ്വീകരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments