Friday, April 19, 2024

HomeNewsKeralaസോളാര്‍ പീഡനക്കേസ്: സിബിഐ അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്തു

സോളാര്‍ പീഡനക്കേസ്: സിബിഐ അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്തു

spot_img
spot_img

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിയെ സിബിഐ ചോദ്യം ചെയ്തു.

തിരുവനന്തപുരത്തെ സി.ബി.ഐ ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയായിരുന്നു ചോദ്യം ചെയ്യല്‍. കേസില്‍ ആദ്യമായാണ് അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ആറ് ലൈംഗിക പീഡന പരാതികളാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, എ പി അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി, അടൂര്‍ പ്രകാശ്, എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെ ആറ് എഫ്‌ഐആറുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments