മുംബൈ: പാലാ എംഎല്‍എ മാണി സി കാപ്പന്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് മുംബൈ വ്യവസായി ദിനേശ് മേനോന്‍.
മുംബൈ ബോറിവില്ലി കോടതിയില്‍ വച്ചാണ് വധഭീഷണി. സാമ്ബത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്നലെ കോടതിയിലെത്തിയപ്പോള്‍ മാണി സി കാപ്പന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരന്‍ പറയുന്നു. കോടതി പിരിഞ്ഞ ശേഷം കേസ് വേഗത്തില്‍ തീര്‍പ്പാക്കിയില്ലെങ്കില്‍ നാട്ടില്‍ എത്തിയാല്‍ തട്ടിക്കളയും എന്ന് മാണി സി കാപ്പന്‍ പറഞ്ഞു. മുംബൈ പോലീസില്‍ പരാതി നല്‍കുമെന്ന് ദിനേശ് മേനോന്‍ വ്യക്തമാക്കി.
സാമ്ബത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പാലാ എംഎല്‍എ മാണി സി കാപ്പന് സുപ്രീം കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്‍ ദിനേശ് മേനോന്‍ നല്‍കിയ ഹര്‍ജിയിലാണ് മാണി സി കാപ്പന് സുപ്രീം കോടതി നോട്ടീസ് അയച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മാണി സി കാപ്പന്‍ 3.25 കോടി രൂപ തട്ടിയെടുത്തെന്നാണ് ദിനേശ് മേനോന്‍റെ പരാതിയില്‍ പറയുന്നത്.
ദിനേശ് മേനോന്‍റെ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി മാണി സി കാപ്പനെതിരെ കേസെടുത്തിരുന്നു. മാണി സി കാപ്പനെതിരെ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസെടുത്തത്. പ്രഥമദൃഷ്ട്യാ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍, കേസിലെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.