Tuesday, September 27, 2022

HomeNewsKeralaഎല്ലാ തരം വര്‍ഗീയതയെയും നേരിടണം; പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റില്‍ രാഹുല്‍ ഗാന്ധി

എല്ലാ തരം വര്‍ഗീയതയെയും നേരിടണം; പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റില്‍ രാഹുല്‍ ഗാന്ധി

spot_img
spot_img

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കി രാഹുല്‍ ഗാന്ധി. താന്‍ എല്ലാതരം ആക്രമണങ്ങള്‍ക്കും എതിരാണെന്നും എല്ലാതരം വര്‍ഗീയതയെയും നേരിടണമെന്നുമായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ രാഹുലിന്റെ മറുപടി.

ഭാരത് ജോഡോ യാത്ര ഉത്തര്‍പ്രദേശില്‍ കൂടുതല്‍ സമയമില്ലാത്തതില്‍ ആശങ്ക വേണ്ടെന്നും അവിടെ എന്ത് ചെയ്യണമെന്ന് പാര്‍ട്ടിക്ക് കൃത്യമായ നിലപാടുണ്ടെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. യുപിയില്‍ ജോഡോ യാത്ര ദൈര്‍ഘ്യം എന്തുകൊണ്ട് കുറഞ്ഞുവെന്നതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. യാത്ര അതിന്റെ വഴി പരിഗണിച്ചാണ് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് നാളെ പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കേരളം ഉള്‍പ്പടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും എന്‍.ഐ.എ, ഇ.ഡി എന്നിവര്‍ സംയുക്ത റെയ്‌ഡ്‌ സംഘടിപ്പിച്ചിരുന്നു. ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

തെലുങ്കാനയിലെ പോപുലര്‍ ഫ്രണ്ട് ആസ്ഥാനം എന്‍.ഐ.എ സീല്‍ ചെയ്തു. പരിശോധന വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നത തലയോഗം ചേര്‍ന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments