Sunday, October 2, 2022

HomeNewsKeralaകണ്ണൂര്‍ വി സി നിയമനം; മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

കണ്ണൂര്‍ വി സി നിയമനം; മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

spot_img
spot_img

തിരുവനന്തപുരം: ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ വിസിയായി ശുപാര്‍ശ ചെയ്തതില്‍ സ്വജനപക്ഷപാതം ആരോപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി.

നിയമനത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ഗവര്‍ണറുടെ പരാമര്‍ശമാണ് ഹര്‍ജിക്ക് കാരണം.
കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ചത്. പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നാണ് ഗവര്‍ണര്‍ ആരോപിച്ചത്. ഇത് സംബന്ധിച്ച്‌ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയച്ച കത്തുകള്‍ പുറത്തു വിട്ടിരുന്നു.

2021 ഡിസംബര്‍ 8ന് വി.സിയെ വീണ്ടും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ആദ്യ കത്ത് അയച്ചതായി ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി ശുപാര്‍ശ നടത്തിയെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഡിസംബര്‍ 16ന് ചാന്‍സലറായി തുടരണമെന്ന് ആവശ്യപ്പെട്ട് രണ്ടാമത്തെ കത്ത് ലഭിച്ചു. സര്‍വകലാശാലയുടെ ഭരണത്തില്‍ ഇടപെടില്ലെന്ന അവസാന കത്ത് ജനുവരി 16ന് ലഭിച്ചതായും ഗവര്‍ണര്‍ വിശദീകരിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments