Tuesday, September 27, 2022

HomeNewsKeralaഎ കെ ജി സെൻ്റർ ആക്രമണം: ജിതിൻ നിരപരാധിയെന്ന് കെ സുധാകരൻ

എ കെ ജി സെൻ്റർ ആക്രമണം: ജിതിൻ നിരപരാധിയെന്ന് കെ സുധാകരൻ

spot_img
spot_img

കൊച്ചി : എ കെ ജി സെന്‍ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ നിരപരാധിയാണെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ജിതിനെ വിട്ടയച്ചില്ലെങ്കിൽ നാളെ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്നും തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്നും സുധാകരൻ പറഞ്ഞു.

ചോദ്യം ചെയ്യുന്നതിനിടെ ജിതിന് ക്രൈം ബ്രാഞ്ച് സംഘം ചോക്ലേറ്റിൽ മയക്കുമരുന്ന് കഴിക്കാൻ നൽകിയെന്നും സുധാകരൻ ആരോപിച്ചു. പല തവണ ഇങ്ങനെ ചോക്ലേറ്റ് നൽകുകയും അബോധ മനസ്സോടെ ജിതിൻ എന്തൊക്കെയോ വിളിച്ചുപറയുകയായിരുന്നു. മുമ്പ് ചോദ്യം ചെയ്തവർക്കും ഇങ്ങനെ ചോക്ലേറ്റ് നൽകിയിരുന്നു

പോലീസിനെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് സി പി എം ഉപയോഗിക്കുകയാണെന്നും എ കെ ജി സെന്‍ററിലേക്ക് ബോംബെറിഞ്ഞു എന്നത് ശുദ്ധ നുണയാണെന്നും സുധാകരൻ പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments