Saturday, April 20, 2024

HomeNewsKeralaഹര്‍ത്താലില്‍ അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യും: എ.ഡി.ജി.പി

ഹര്‍ത്താലില്‍ അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യും: എ.ഡി.ജി.പി

spot_img
spot_img

ഹര്‍ത്താലില്‍ അക്രമമുണ്ടാക്കിയവരെ അറസ്റ്റുചെയ്യുമെന്ന് എഡിജിപി വിജയ് സാഖറെ. മട്ടന്നൂരില്‍ ലോറിക്കുനേരെ ബോംബെറിഞ്ഞവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസ് ആക്രമിച്ചവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എ.ഡി.ജി.പി. പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹര്‍ത്താലിലെ അക്രമ സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ഹര്‍ത്താല്‍ കോടതി നിരോധിച്ചതാണെന്നും കോടതി വ്യക്തമാക്കി.

ദേശീയ തലത്തില്‍ എന്‍ എ ഐ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിനും തുടര്‍ന്നുള്ള സംഘടനാ നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments