Wednesday, October 4, 2023

HomeNewsKeralaസഹായം തേടിവരുന്നവരെക്കൊണ്ട് പൊറുതിമുട്ടിയെന്ന് ഓണം ബംപര്‍ വിജയി അനൂപ്

സഹായം തേടിവരുന്നവരെക്കൊണ്ട് പൊറുതിമുട്ടിയെന്ന് ഓണം ബംപര്‍ വിജയി അനൂപ്

spot_img
spot_img

ഓണം ബംപര്‍ അടിച്ചതിന് പിന്നാലെ സഹായം തേടി വരുന്നവരെ കൊണ്ട് പൊറുതി മുട്ടിയെന്ന് വിജയി അനൂപ്. വീട്ടില്‍ കഴിയാനാകുന്നില്ലെന്നും ബന്ധുവീടുകളില്‍ മാറിമാറി നില്‍ക്കുകയാണെന്നും അനൂപ് സോഷ്യല്‍ മീഡിയയില്‍വെച്ച വീഡിയോയില്‍ പറഞ്ഞു. പുറത്തിറങ്ങാന്‍ പറ്റുന്നില്ല. സ്വന്തം കുട്ടിയുടെ അടുത്ത് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും കഴിയുന്നില്ലെന്നും അനൂപ് പറയുന്നു.

അനൂപിന്റെ വാക്കുകള്‍..

ലോട്ടറി അടിച്ചപ്പോള്‍ പറഞ്ഞറിയിക്കാനാകാത്തത്ര സന്തോഷമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ഓരോ ദിവസം കഴിയും തോറും അവസ്ഥ വഷളാകുകയാണ്. സഹായാഭ്യര്‍ത്ഥനക്കാരെ കൊണ്ട് വീട്ടില്‍ കയറാന്‍ കഴിയുന്നില്ല. കുഞ്ഞിന്റെ അടുത്ത് പോകാന്‍ ആകുന്നില്ല. കൊച്ചിന് തീരെ സുഖമില്ല, കൊച്ചിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ പോലും കഴിയുന്നില്ല. വീട്ടില്‍ പോകാന്‍ കഴിയുന്നില്ല.

ബന്ധുക്കളുടെ വീടുകളില്‍ മാറി മാറി കഴിയുകയാണ്. അവിടേയും രക്ഷയില്ല. തെരഞ്ഞുപിടിച്ചെത്തി സഹായം ആവശ്യപ്പെടുകയാണ്. തന്നെ കാണാത്തപ്പോള്‍ അയല്‍വീട്ടുകാരെയും ശല്യപ്പെടുത്തുകയാണ്. ഇപ്പോള്‍ വീട് മാറുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്.

സമ്മാനത്തുക കിട്ടിയിട്ടില്ല. കിട്ടിയാലും രണ്ടു കൊല്ലം കഴിയാതെ പണം ഒന്നും ചെയ്യില്ല. ഈ സമ്മാനം വേണ്ടിയിരുന്നില്ല, വല്ല മൂന്നാം സമ്മാനവും മതിയായിരുന്നു, അനൂപ് പറയുന്നു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments