മൂന്നാറിലെ റിയല്‍ എസ്‌റ്റേറ്റ് സരംഭമായ മൂന്നാര്‍ വിസ്ത പ്രോജക്റ്റിന് പണം മുടക്കിയത് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രമുഖ നേതാക്കളാണെന്ന് ഇ ഡി കണ്ടെത്തി. വിദേശത്ത് നിന്നും ഇന്ത്യയിലെത്തിച്ച കണക്കില്‍ പെടാത്ത കോടിക്കണക്കിന് രൂപയാണ് ഈ റിയല്‍ എസ്റ്റേറ്റ് പദ്ധതിയില്‍ മുടക്കിയിരിക്കുന്നത് .
വിദേശത്ത് നിന്ന് കോടികള്‍ പ്രസ്തുത പ്രൊജക്റ്റിലേക്ക് ഒഴുകിയതിന് പിന്നില്‍ അബ്ദുള്‍ റസാഖ് പീടിയേക്കല്‍ എന്നയാളാണെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. ഇയാളാണ് കേരളത്തിലെ മറ്റു പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കൊപ്പം ഈ കമ്പനി ആരംഭിച്ചതെന്നും ഫണ്ട് ശേഖരിച്ചതെന്നും കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നതിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഇത്തരത്തില്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതിയിലൂടെ എത്തുന്ന പണം ഉപയോഗിച്ചിരുന്നത്.
കണക്കില്ലാത്തതും വിശദീകരിക്കപ്പെടാത്തതുമായ പണവും വിദേശ ഫണ്ടുകളും ഈ റിയില്‍ എസ്റ്റേറ്റ് പദ്ധതിയില്‍ ഉണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
2022 മെയ് മാസത്തില്‍ ലക്നൗവിലെ പ്രത്യേക പിഎംഎല്‍എ കോടതിക്ക് മുമ്പാകെ 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ വകുപ്പുകള്‍ പ്രകാരം പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ സമര്‍പ്പിച്ച പ്രോസിക്യൂഷന്‍ പരാതിയില്‍ കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ഈ റിയല്‍ എസ്റ്റേറ്റ് പദ്ധതിയുപയോഗിച്ചുവെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. കമ്പനിക്ക് ചുക്കാന്‍ പിടിക്കുന്ന അബ്ദുള്‍ റസാഖ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രമുഖ നേതാവാണ്.
അനധികൃത മാര്‍ഗങ്ങളിലൂടെ ഇന്ത്യയിലേക്ക് കോടിക്കണക്കിന് വിദേശ പണം കൈമാറിയതില്‍ പ്രമുഖ പങ്കുവഹിച്ചത് പോപ്പുലര്‍ ഫ്രണ്ടിന്റെ കടലാസ് സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ ആണെന്നും കണ്ടെത്തിയിരുന്നു