Monday, December 5, 2022

HomeNewsKeralaപോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍ കസ്റ്റഡിയില്‍

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍ കസ്റ്റഡിയില്‍

spot_img
spot_img

കൊല്ലം ‌: പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിന് പിന്നാലെ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ കസ്റ്റഡിയില്‍. കരുനാഗപള്ളിയിലെ പി എഫ് ഐയുടെ നിയന്ത്രണത്തിലുള്ള കാരുണ്യ സെന്ററിലെത്തിയാണ് അബ്ദുല്‍ സത്താറിനെ എന്‍ ഐ എ, പോലീസ് സംഘം അറസ്റ്റ് കസ്റ്റഡിയിലെടുത്തത്.

നാല് വാഹനങ്ങളിലായാണ് പോലീസ് സംഘം എത്തിയത്. രാവിലെ മുതല്‍ അബ്ദുല്‍ സത്താര്‍ കാരുണ്യ സെന്ററിലുണ്ടായിരുന്നു.

നിരോധനത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചു വിട്ടതായി സത്താര്‍ ച്ചിരുന്നു. രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാര്‍ എന്ന നിലയില്‍ സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നതായും അബ്ദുല്‍ സത്താര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും സത്താര്‍ പ്രതികരിച്ചിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments