Friday, March 29, 2024

HomeNewsKeralaപിഎഫ്‌ഐ ഹര്‍ത്താല്‍; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

പിഎഫ്‌ഐ ഹര്‍ത്താല്‍; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

spot_img
spot_img

കൊച്ചി: സെപ്റ്റംബര്‍ 23-ന് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത മിന്നല്‍ഹര്‍ത്താല്‍ തടയാന്‍ സര്‍ക്കാര്‍ ഒന്നുംചെയ്തില്ലെന്ന വിമര്‍ശനവുമായി ഹൈക്കോടതി.

മിന്നല്‍ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന ഉത്തരവുണ്ടായിട്ടും കോടതിയുടെ ഇടപെടലുണ്ടാകുന്നതുവരെ അക്രമങ്ങളും പ്രകടനങ്ങളും തടയാന്‍ സര്‍ക്കാര്‍ ഒന്നുംചെയ്തില്ലെന്നാണ് കോടതിയുടെ കുറ്റപ്പെടുത്തല്‍.

മിന്നല്‍ ഹര്‍ത്താല്‍ മൂലമുണ്ടായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ 5.20 കോടി രൂപ സര്‍ക്കാരിന് നല്‍കണമെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്ബ്യാരും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസും അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഹര്‍ത്താല്‍ ദിവസം രാവിലെ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുകയാണ് ഡിവിഷന്‍ ബെഞ്ച് ചെയ്തത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ സത്താറിനെ പ്രതിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

പിഴത്തുക ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറാനാണ് ഉത്തരവ്. സര്‍ക്കാരിനും കെ.എസ്.ആര്‍.ടി.സിക്കും ഉണ്ടായ നഷ്ടം കണക്കിലെടുത്താണിത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments