Sunday, September 24, 2023

HomeNewsKeralaസോളാര്‍ കേസ്: ഉമ്മൻ ചാണ്ടിയെ കുറ്റമുക്തനാക്കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു

സോളാര്‍ കേസ്: ഉമ്മൻ ചാണ്ടിയെ കുറ്റമുക്തനാക്കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു

spot_img
spot_img

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയെ പീഡിപ്പിച്ചെന്ന കേസില്‍ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റമുക്തനാക്കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു.

സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചത്. കേസില്‍ പരാതിക്കാരിയുടെ വാദം കേട്ട ശേഷമാണ് സി.ബി.ഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചത്. ഉമ്മൻചാണ്ടിക്കെതിരായ പീഡനാരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

2012 സെപ്റ്റംബര്‍ 19ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ച്‌ ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്നായിരുന്നു പരാതി. മൊഴിയില്‍ പറഞ്ഞ ദിവസം പരാതിക്കാരി ക്ലിഫ്ഹൗസില്‍ എത്തിയിരുന്നില്ലെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. പീഡിപ്പിക്കുന്നത് മുൻ എം.എല്‍.എ പി.സി. ജോര്‍ജ് കണ്ടെന്നും അദ്ദേഹത്തിന് എല്ലാം അറിയാമെന്നുമുള്ള പരാതിക്കാരിയുടെ മൊഴിയും തള്ളി. താൻ ദൃക്സാക്ഷിയാണെന്നത് കളവെന്നായിരുന്നു ജോര്‍ജ് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.

സോളാര്‍ പീഡനക്കേസില്‍ ആരോപണവിധേയരായ ബി.ജെ.പി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി, എ.ഐ.സി.സി. ജന.സെക്രട്ടറി കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ് എം.പി, ഹൈബി ഈഡൻ എം.പി, എ.പി. അനില്‍കുമാര്‍ എം.എല്‍.എ എന്നിവര്‍ക്ക് സി.ബി.ഐ നേരത്തെ ക്ലീൻചിറ്റ് നല്‍കിയിരുന്നു. ഇതോടെ സോളാര്‍ പീഡനക്കേസുകളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലെയും പ്രതികളെ സി.ബി.ഐ കുറ്റമുക്തരാക്കി.

വര്‍ഷങ്ങളായി കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ പീഡന പരാതികള്‍ ഫലത്തില്‍ അപ്രസക്തമായി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments