Wednesday, October 4, 2023

HomeNewsKeralaആറന്മുള ഉത്രട്ടാതി വളളംകളിക്കിടെ 3 പള്ളിയോടങ്ങള്‍ മറിഞ്ഞു

ആറന്മുള ഉത്രട്ടാതി വളളംകളിക്കിടെ 3 പള്ളിയോടങ്ങള്‍ മറിഞ്ഞു

spot_img
spot_img

ആറന്മുള: ആറന്മുള ഉത്രട്ടാതി വളളംകളിക്കിടെ 3 പള്ളിയോടങ്ങള്‍ മറിഞ്ഞു. വൻനമഴി പള്ളിയോടത്തിലെ നാല് പേരെ കാണാതായതായി തുഴച്ചിലുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍ 4 പേരേയും കണ്ടെത്തി. ഹീറ്റ്സ് മത്സരങ്ങള്‍ പുരോഗമിക്കുന്നതിന് ഇടയിലായിരുന്നു അപകടം ഉണ്ടായത്.

അപകടം‌ നടന്നതിന് പിന്നാലെ തന്നെ ഫയര്‍ഫോഴ്സ് എത്തിയിരുന്നു. അനന്ദു, വൈഷ്ണവ്, ഉല്ലാസ്, വരുണ്‍ എന്നിവരെ കാണാനില്ലെന്നായിരുന്ന പറഞ്ഞത്. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിരുന്നില്ല. അപകടം നടന്ന ഉടൻ രക്ഷപ്പെടാൻ ഇവര്‍ മറുകരയിലേക്ക് നീന്തുകയായിരുന്നു.

പമ്ബയാറിന്റെ നെട്ടായത്തില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് വള്ളംകളി ആരംഭിച്ചത്. ഇത്തവണ മത്സരത്തിന് 48 പള്ളിയോടങ്ങള്‍ ആണ് പങ്കെടുത്തത്. 

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments