കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് വെട്ടികുറയ്ക്കാൻ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ശ്രമം നടന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. ഇതിനായി പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം ലഭിച്ചു. സര്‍ക്കാര്‍ ആരോപണത്തിന് മറുപടി നല്‍കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
അതേസമയം പോളിങ് വൈകിയതില്‍ അസ്വാഭാവികതയുണ്ടെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. മുപ്പതില്‍ അധികം ബൂത്തുകളില്‍ പോളിങ് മന്ദഗതിയിലായിരുന്നു