Wednesday, October 4, 2023

HomeNewsKeralaതൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 6.48 കോടിയുടെ അത്യാധുനിക ഇമേജിങ് സെന്റര്‍

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 6.48 കോടിയുടെ അത്യാധുനിക ഇമേജിങ് സെന്റര്‍

spot_img
spot_img

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജ് ട്രോമ കെയര്‍ ബ്ലോക്കില്‍ വിവിധ പരിശോധനാ സംവിധാനങ്ങള്‍ ഏകോപിക്കുന്ന ആധുനിക ഇമേജിങ് സെന്റര്‍ ഉടൻ യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

128 സ്ലൈസ് സി ടി സ്കാൻ, അള്‍ട്രാ സൗണ്ട് സ്കാനിംഗ്, ഡിജിറ്റല്‍ എക്സ്റേ എന്നിവയാണ് സ്ഥാപിച്ചിട്ടുള്ളത്. അതിനൂതന റേഡിയോളജി സംവിധാനങ്ങള്‍ മെഡിക്കല്‍ കോളേജുകളില്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇവ സ്ഥാപിച്ചത്.

അപകടത്താലും മറ്റ് അത്യാഹിതങ്ങളായും വരുന്ന രോഗികള്‍ക്ക് പരിശോധനകളും ചികിത്സയും അടിയന്തരമായി ഉറപ്പാക്കാനാണ് അത്യാഹിത വിഭാഗത്തില്‍ തന്നെ വിവിധ പരിശോധനാ സംവിധാനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയ്ക്കെത്തുന്ന രോഗികള്‍ക്ക് എക്സ് റേ, സ്കാനിംഗ് പരിശോധനകള്‍ക്കായി ആശുപത്രിയുടെ പല ഭാഗത്തായി പേകേണ്ടി വരുന്ന അവസ്ഥയാണ് ഇതിലൂടെ മാറുന്നതെന്നും മന്ത്രി വ്യക്തമാക്കി.

6.48 കോടി രൂപ ചെലവഴിച്ചാണ് പുതിയ പരിശോധനാ സംവിധാനങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്. 4.78 കോടി രൂപ ചെലവഴിച്ചാണ് 128 സ്ലൈസ് സിടി സ്കാനര്‍ സ്ഥാപിച്ചത്. ഇതിന്റെ ഇൻസ്റ്റലേഷൻ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. തല മുതല്‍ മുതല്‍ പാദം വരെയുള്ള ഏത് ഭാഗത്ത് പരിക്കേറ്റാലും 20 മിനിറ്റിനുള്ളില്‍ സ്കാൻ ചെയ്ത് റിസള്‍ട്ട് ലഭ്യമാകുമെന്നുള്ളതാണ് മെഷീന്റെ പ്രധാന പ്രത്യേകത.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments