Friday, October 4, 2024

HomeNewsKeralaകേരളത്തിൽ ത്രികോണ മത്സരത്തിന് ബി ജെ പി ഉണ്ടാവില്ലെന്ന് പുതുപ്പള്ളി വോട്ടറുമാർ തെളിയിച്ചു. പണവും...

കേരളത്തിൽ ത്രികോണ മത്സരത്തിന് ബി ജെ പി ഉണ്ടാവില്ലെന്ന് പുതുപ്പള്ളി വോട്ടറുമാർ തെളിയിച്ചു. പണവും മാനവും നഷ്ടപെട്ട ദേശീയ പാർട്ടി എന്ന റിക്കാര്‍ഡ് നേടി

spot_img
spot_img

(എബി മക്കപ്പുഴ )

ഡാളസ്: ഉപതെരഞ്ഞെടുപ്പ് നടന്ന പുതുപ്പള്ളി മണ്ഡലത്തിൽ റെക്കോർഡ് വിജയം നേടി യു.ഡി.എഫ് വിജയിച്ചപ്പോൾ ദേശീയ പാർട്ടിയായ ബിജെപിക്ക് കെട്ടിവെച്ച പണം പോലും തിരിച്ചുപിടിക്കാനായില്ല, 5.02 ശതമാനം വോട്ട് മാത്രമാണ് ബി.ജെ.പിക്ക് പുതുപ്പള്ളിയിൽ നേടാനായത്.

കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ പുതുപ്പള്ളി മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിജയം നേടിയിടത്താണ് ബി.ജെ.പിക്ക് കനത്തതിരിച്ചടിയുണ്ടായത്. പോൾ ചെയ്ത വോട്ടിന്റെ 16.7% വോട്ടുകൾ നേടിയാൽ മാത്രമേ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർഥി കെട്ടിവെച്ച പണം തിരികെ കിട്ടൂ. എന്നാൽ ബിജെപിക്ക് നേടാനായതാവട്ടെ 5.02 ശതമാനം
വോട്ട് മാത്രം.

കെട്ടിവെച്ച പണം ലഭിക്കില്ലെന്ന നാണക്കേട് മാത്രമല്ല കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കുറഞ്ഞെന്ന നാണക്കേടും ബിജെപി സ്വന്തമാക്കി.
ഇതാദ്യമായല്ലപുതുപ്പള്ളിയിൽ ബി.ജെ.പിക്ക് കെട്ടിവെച്ച പണം നഷ്ടമാകുന്നത്.മണ്ഡലത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ബി.ജി.പിക്ക് കെട്ടിവെച്ച പണം തിരിച്ചു ലഭിച്ചിട്ടില്ല. 1982 ലാണ് പുതുപ്പള്ളിയിൽ ബി.ജെ.പിആദ്യമായി മത്സരിക്കുന്നത്. അന്നുമുതൽ ഇന്നുവരെ എന്നും പണവും മാനവും പോകാനായിരുന്നു ബി.ജെ.പിയുടെ വിധി.

1982 ലെആദ്യ തെരഞ്ഞെടുപ്പിൽ നേടിയ അഞ്ച് ശതമാനം വോട്ടെന്ന സംഖ്യതന്നെയാണ് 2023 ലും ഇത്തവണആകെ 6558 വോട്ടു മാത്രമാണ് ബിജെപിക്ക് നേടാനായത്. 2021 ൽ നേടിയതിനേക്കാൾ 5136 വോട്ടിന്റെ കുറവ്. വോട്ട് ശതമാനം 8.87ൽ നിന്ന് 5.02ലേക്ക് കൂപ്പുകുത്തി.


2016ൽ 11.93 ശതമാനം വോട്ടാണ് ബി.ജെ.പിക്ക് നേടാനായത്. ദേശീയ പാർട്ടിയായ ബി ജെ പി കേരളത്തിൽ ഒന്നുമല്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചു കഴിഞ്ഞതായി ഈ തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു.

പ്രബുദ്ധരായ കേരളത്തിലെ ജനങ്ങൾ ഉറച്ച രാഷ്ട്രീയ വീക്ഷണവും അവസരോചിതമായി ചിന്തിക്കുകയും ചെയ്യുന്ന രാഷ്രീയ പാരമ്പര്യമുള്ളവരാണെന്നും ഒരിക്കൽ കൂടി തെളിയിച്ചു കഴിഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments