ജി 20 ഉച്ചകോടിയോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ അത്താഴ വിരുന്നിന് പ്രതിപക്ഷത്തിന് ക്ഷണമില്ലാത്തതിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് അത്താഴ വിരുന്ന് സംഘടിപ്പിക്കുന്നത്. രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അത്താഴ വിരുന്നിന് ക്ഷണിക്കാത്തതിന് എതിരെയാണ് രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചത്.
ബിജെപി സര്‍ക്കാര്‍ ഇന്ത്യയിലെ 60 ശതമാനം ജനങ്ങളുടെ നേതാവിനെ അത്താഴവിരുന്നിലേക്ക് ക്ഷണിക്കാതിരുന്നത് എന്തുകൊണ്ടെന്ന് ജനങ്ങള്‍ ചിന്തിക്കണമെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. മൂന്ന് ദിവസത്തെ യൂറോപ്യന്‍ പര്യടനത്തിനിടയില്‍ ബ്രസന്‍സില്‍ വച്ചാണ് രാഹുല്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് അത്താഴവിരുന്നിലേക്ക് ക്ഷണമുണ്ട്.
ജി 20 ഉച്ചകോടി നാളെ ന്യൂഡല്‍ഹിയില്‍ ആരംഭിക്കും. പ്രഗതി മൈതാനിയില്‍ പുതുതായി ഉദ്ഘാടനം ചെയ്ത ഭാരത് മണ്ഡപത്തിലാണ് മെഗാ ഇവന്റ് നടക്കുക