കൊച്ചി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ സി മൊയ്തീൻ എം.എല്‍ എ അടക്കം സിപിഎം നേതാക്കള്‍ ഇഡിക്ക് മുന്നില്‍ ഹാജരായി.
ഇന്ന് രാവിലെയാണ് കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് അഭിഭാഷകര്‍ക്കൊപ്പം എ സി മൊയ്തീൻ എത്തിയത്. ഇഡി വിളിച്ചതുകൊണ്ട് വന്നുവെന്ന് മാത്രമായിരുന്നു ഇഡി ചോദ്യംചെയ്യലിനെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ മറുപടി. തൃശൂര്‍ കോര്‍പ്പറേഷൻ കൗണ്‍സില്‍ അംഗവും സി.പി.എം നേതാവുമായ അനൂപ് ഡേവിസ് കാഡയും ഇ.ഡിക്ക് മുന്നില്‍ ഹാജരായിട്ടുണ്ട്.