Saturday, September 23, 2023

HomeNewsKeralaഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഡാലോചനയില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി : വി ഡി സതീശന്‍

ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഡാലോചനയില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി : വി ഡി സതീശന്‍

spot_img
spot_img

ഉമ്മന്‍ചാണ്ടിക്കെതിരെ നടന്ന ഗൂഡാലോചനയില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 2016 ല്‍ അധികാരമേറ്റ് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ദല്ലാള്‍ നന്ദകുമാര്‍ പരാതിക്കാരിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തെത്തിക്കുകയായിരുന്നു. ആ പരാതി എഴുതി വാങ്ങി ആദ്യം ക്രൈംബ്രാഞ്ചിനും പിന്നീട് സി ബി ഐക്കും വിട്ട മുഖ്യമന്ത്രി തന്നെയാണ് ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ ഗൂഡാലോചനയുടെ ഒന്നാം പ്രതിയെന്നും നിയമസഭയിലെ അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് വി ഡി സതീശന്‍ പറഞ്ഞു.

സോളാര്‍തട്ടിപ്പ് കേസില്‍ 33 കേസുകളും എടുത്തത് യു ഡി എഫ് സര്‍ക്കാരാണ്. ഇതില്‍ പലതിലും ഉമ്മന്‍ചാണ്ടിക്കെതിരെ പരാതി ഉന്നയിച്ച സ്ത്രീ ശിക്ഷിക്കപ്പെട്ടു. നിരവധി ആളുകളാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. അതിനെതിരെ അന്നത്തെ അഭ്യന്തര മന്ത്രിയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃ്ഷ്ണനാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരം തന്നെയായിരുന്നു അന്നത്തെ ആഭ്യന്തര മന്ത്രി പ്രവര്‍ത്തിച്ചത്.

പണം മേടിച്ച് തന്റെ കത്തുകള്‍ പരാതിക്കാരി വില്‍ക്കുകയായിരുന്നു. ദല്ലാള്‍ നന്ദകുമാറാണ് അമ്പത് ലക്ഷം നല്‍കി കത്ത് സ്വന്തമാക്കിയത്. ആര്‍ക്ക് വേണ്ടിയാണ് ദല്ലാള്‍ നന്ദകുമാര്‍ പണം നല്‍കി കത്തുവാങ്ങിയത്. അത് സി പി എമമിന് വേണ്ടി തന്നെയായിരുന്നു. ആ വ്യക്തിയുടെ സഹായത്തോടെ ഉമ്മന്‍ചാണ്ടിക്കെതിരെ സൃഷ്ടിച്ച ഗൂഡാലോചനയുടെ ഒന്നാം പ്രതി പിണറായി വിജയന്‍ തന്നെയാണ്, സതീശന്‍ പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments