തിരുവനന്തപുരം : ഒരു സംരംഭക നടത്തുന്ന കമ്ബനി മറ്റൊരു കമ്ബനിയുമായി കരാറില്‍ ഏര്‍പ്പെട്ട്, നികുതി അടച്ച്, നികുതി റിട്ടേണില്‍ വെളിപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നത് മാസപ്പടിയാണ് എന്നു പറയുന്നത് ഒരു പ്രത്യേക മനോനിലയുടെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു.
ചട്ടം 285 പ്രകാരം മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കമ്ബനികള്‍ക്ക് വഴിവിട്ട ഒരു സഹയവും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
‘മാസപ്പടി എന്ന് പറയുന്നത് അവരുടെ മനോനിലയുടെ പ്രശ്നം. സര്‍വീസ് കൊടുത്തതിന് കിട്ടിയ പ്രതിഫലമാണ്. രണ്ട് കമ്ബനികള്‍ പരസ്പരം നടത്തിയ ഇടപാടാണ്. ഇതില്‍ എന്ത് ബന്ധുത്വം. ബന്ധുത്വം വരുന്നത് എങ്ങനെയാണ് ഇതില്‍, രണ്ട് കമ്ബനികള്‍ തമ്മിലുള്ള ഇടപാടല്ലേ. രണ്ട് ഭാഗവും കേള്‍ക്കാത്ത റിപ്പോര്‍ട്ടിന് എങ്ങനെയാണ് ദിവ്യത്വം കല്‍പ്പിക്കാനാകുക.
സംരംഭക എന്ന നിലയിലുള്ള ഇടപാട് മാത്രമാണ് നടന്നത്. രാഷ്ട്രീയ മുതലെടുപ്പോടെയാണ് പേര് വലിച്ചിഴക്കപ്പെട്ടത്. ഇതും ഒരു തരം വേട്ടയാടലാണ്. ആരോപണം നിഷേധിക്കുന്നു. മാത്യു കുഴല്‍നാടൻ ആരോപണം ഉന്നയിക്കുന്നത് പ്രതിപക്ഷ നേതാവിന് വേണ്ടിയാണ്’, മുഖ്യമന്ത്രി ആരോപിച്ചു.