Wednesday, October 4, 2023

HomeNewsKeralaഭാഷാ ശൈലി നിഘണ്ടു പ്രീ പബ്ലിക്കേഷൻ ഓഫർ ലോഞ്ച് നടത്തി

ഭാഷാ ശൈലി നിഘണ്ടു പ്രീ പബ്ലിക്കേഷൻ ഓഫർ ലോഞ്ച് നടത്തി

spot_img
spot_img

കോട്ടയം: ഇംഗ്ലീഷ് ശൈലികൾക്ക് ഇംഗ്ലീഷിലും മലയാളത്തിലും അർത്ഥ വിശദീകരണങ്ങൾ നൽകുന്ന ആദ്യ നിഘണ്ടുവായ ഡിക്ക്ഷണറി ഓഫ് ഇഡിയംസ്, ഫ്രെയ്സസ്, ആന്‍ഡ് യൂസേജി ( Dictionary of Idioms, Phrases and Usage) ന്‍റെ പ്രീ പബ്ലിക്കേഷന്‍ ഓഫര്‍ കോട്ടയം ബേക്കര്‍ വിദ്യാപീഠ് പ്രിന്‍സിപ്പല്‍ ഡോ. ബ്ലെസ്സി വര്‍ക്കിയ്ക്ക് ആദ്യ രജിസ്ട്രേഷൻ ഫോം നല്‍കി മുന്‍ എം. പി. അഡ്വ. സുരേഷ് കുറുപ്പ് നിര്‍വ്വഹിച്ചു. പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകർ പങ്കെടുത്ത യോഗത്തിൽ റവ. അനീഷ് എം ഫിലിപ്പ്, പ്രൊഫ. സി.എ. ഏബ്രഹാം, ഡോ. രാധാകൃഷ്ണ വാരിയർ, പബ്ലിഷർ സൈജുനാഥ് അരവിന്ദ് എന്നിവരും പ്രസംഗിച്ചു.

ഇംഗ്ലീഷ് ശൈലികൾക്ക് ഇംഗ്ലീഷിലും മലയാളത്തിലും അർത്ഥ വിശദീകരണങ്ങൾ നൽകുന്ന ആദ്യ നിഘണ്ടുവാണിത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാത്രമല്ല, എല്ലാ ഭാഷാസ്നേഹികൾക്കും ഇതൊരു മുതല്കൂട്ടാവുമെന്നു സുരേഷ് കുറുപ്പ് തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. 750 രൂപ മുഖവിലയുള്ള പേപ്പർബാക്ക് എഡിഷൻ 550 രൂപയ്ക്കും 850 രൂപ വിലയുള്ള ഹാർഡ് ബൗണ്ട് എഡിഷൻ 650 രൂപയ്ക്കുമാണ് പ്രീ പബ്ലിക്കേഷൻ ഓഫർ. ഒക്ടോബർ 31 വരെ ഈ ഓഫർ ലഭ്യമാണ്. Books of Polyphony , Kottayam ആണ് ഈ ഡിക്ക്ഷണറിയുടെ പ്രസിദ്ധീകരണം നിര്‍വ്വഹിക്കുന്നത്.

പ്രൊഫ. സണ്ണി മാത്യൂസ് (മുൻ പ്രൊഫ. സി എം എസ് കോളജ്), പ്രൊഫ. സി എ ഏബ്രഹാം (മുൻ പ്രിൻസിപ്പൽ സി എം എസ് കോളജ്), ഡോ. രാധാകൃഷ്ണ വാരിയർ, ഡോ. ജോജി ജോൺ പണിക്കർ, സൂസൻ ഏബ്രഹാം, എസ് ദേവിക, എസ് ഗൗതം എന്നിവരാണ് ഈ ഡിക്ക്ഷനറിയുടെ എഡിറ്റർമാർ.

കോപ്പികൾ ആവശ്യമുള്ളവർക്ക് www.bopindia.org ലോ, 9447160708 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments