Saturday, September 23, 2023

HomeNewsKeralaനിപ്പ: അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി; കോഴിക്കോട് മാസ്‌ക് നിര്‍ബന്ധമാക്കി

നിപ്പ: അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി; കോഴിക്കോട് മാസ്‌ക് നിര്‍ബന്ധമാക്കി

spot_img
spot_img

കോഴിക്കോട് ; നിപ്പാ വൈറസ്ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലുമുള്ള ആളുകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി.

ജനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ഇറങ്ങുമ്ബോള്‍ മാസ്‌ക് ധരിക്കണം.കോഴിക്കോട് ജില്ലയിലേക്കും, ജില്ലയില്‍ നിന്ന് പുറത്തേക്കും പോകുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം

പനിയുടെ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരും, പ്രത്യേകിച്ച്‌ പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ ഉള്ളവരും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്.എല്ലാ ആരോഗ്യപ്രവര്‍ത്തകരും രോഗികളെ കാണുന്ന സമയങ്ങളില്‍ എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നും അകത്തേക്കും പുറത്തേക്കും യാത്ര അനുവദിക്കില്ല. ഇവിടങ്ങളില്‍ ബാങ്കുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങിയവ തുറക്കില്ല. തദ്ദേശ സ്ഥാപനങ്ങളും വില്ലേജ് ഓഫീസുകളും തുറക്കും. ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പകല്‍ മാത്രം തുറക്കും.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments