Friday, September 13, 2024

HomeNewsKeralaക്ഷേത്ര പരിപാടിയില്‍ പൂജാരിയില്‍ നിന്ന് ജാതിവിവേചനം നേരിട്ടു: മന്ത്രി രാധാകൃഷ്ണന്‍

ക്ഷേത്ര പരിപാടിയില്‍ പൂജാരിയില്‍ നിന്ന് ജാതിവിവേചനം നേരിട്ടു: മന്ത്രി രാധാകൃഷ്ണന്‍

spot_img
spot_img

കോട്ടയം: ക്ഷേത്ര പരിപാടിയില്‍ പങ്കെടുക്കവെ പൂജാരിയില്‍ നിന്ന് ജാതിവിവേചനം നേരിട്ടെന്ന് വെളിപ്പെടുത്തി പട്ടികജാതി-ദേവസ്വം വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ. ചടങ്ങില്‍ പൂജാരിമാര്‍ വിളക്ക് കൊളുത്തിയ ശേഷം തനിക്കു തരാതെ നിലത്ത് വച്ചു. അതേ വേദിയില്‍ വച്ചു തന്നെ ജാതിവിവേചനത്തിനെതിരെ പ്രതികരിച്ചു .കോട്ടയത്ത് നടന്ന ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

”ഞാനൊരു ക്ഷേത്രത്തില്‍ ഒരു പരിപാടിക്ക് പോയി. അവിടെ ഒരു ഉദ്ഘാടന ചടങ്ങില്‍ മുഖ്യ പൂജാരി വിളക്ക് വച്ചു. വിളക്ക് കത്തിക്കാൻ എന്‍റെ നേര്‍ക്കുകൊണ്ടുവരികയാണെന്നു കരുതി നിന്നു ഞാൻ. എന്നാല്‍, എന്‍റെ കൈയില്‍ തരാതെ സ്വന്തമായി കത്തിച്ചു. ആചാരമായിരിക്കും, അതിനെ തൊട്ടുകളിക്കേണ്ടെന്നു കരുതി ഞാൻ മാറിനിന്നു ”, മന്ത്രി പറഞ്ഞു.

”പിന്നീട് സഹപൂജാരിക്ക് അദ്ദേഹം വിളക്ക് കൈമാറി. അദ്ദേഹം കത്തിച്ചപ്പോഴും എനിക്ക് തരുമെന്നാണ് കരുതിയത്. എന്നാല്‍, എനിക്കു തരാതെ അതു നിലത്ത് വച്ചു. അത് എടുത്ത് കത്തിക്കാമെന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍, പോയ് പണിനോക്കാൻ പറഞ്ഞെന്നു മാത്രമല്ല, ആ വേദിയില്‍ വച്ചു തന്നെ അതിനെതിരെ ഞാൻ പ്രസംഗിക്കുകയും ചെയ്തു. ഞാൻ തരുന്ന പൈസക്ക് നിങ്ങള്‍ക്ക് അയിത്തമില്ല. എനിക്ക് അയിത്തം കല്‍പിക്കുന്നു.”

ഏത് പാവപ്പെട്ടവനും കൊടുക്കുന്ന പൈസയ്ക്ക് അവിടെ അയിത്തമില്ല. നമ്മള്‍ക്ക് അയിത്തമുണ്ട്. ആ പൂജാരിയെ ഇരുത്തിക്കൊണ്ടു തന്നെ ഇതെല്ലാം താൻ തുറന്നടിച്ചെന്നും മന്ത്രി രാധാകൃഷ്ണൻ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments