(എബി മക്കപ്പുഴ)
തൃശൂർ ഞാനിങ്ങെടുക്കുവാ എന്നു പറഞ്ഞ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച സുരേഷ് ഗോപിയെ അദ്ദേഹത്തിന്റെ തട്ടകത്തിൽ നിന്നു ബിജെപി തന്ത്ര പൂർവം ഒഴിവാക്കി. പ്രതീക്ഷകളും സ്വപ്നങ്ങളും യാഥാർത്യമാക്കുവാൻ കാത്തിരുന്ന സുരേഷിനെ ഒടുവിൽ രാഷ്ട്രീയ കരി നീക്കങ്ങളുടെ ബലിയാടാക്കി മാറ്റി.
സത്യജിത് റായ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ തലവനായി നിയമിച്ചു കൊണ്ടാണ് തന്ത്ര പൂർവ്വമായി സുരേഷിനെ ഒതുക്കിയത്.ഈ സ്ഥാനം ഏറ്റെടുത്താൽ അദ്ദേഹത്തിന് ഒരിക്കലും ഫുൾ ടൈം രാഷ്രീയം കളിക്കുവാൻ കഴിയില്ല.
അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയിലെ പ്രമുഖർ ആരെങ്കിലും മത്സരിക്കുമെന്നാണ് ചില ബിജെപി നേതാക്കൾ നൽകുന്ന വിവരം. ബിജെപി വലിയ പ്രതീക്ഷ പുലർത്തുന്ന തൃശൂരിൽ കേന്ദ്ര രാഷ്‌ട്രീയ നേതാക്കളെ തന്നെ നിർത്തണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്.എന്നാൽ വളരെ പ്രതീക്ഷയോടു കാത്തിരുന്ന തൃശൂർ കൈ വിടുന്നതിൽ സുരേഷ് ഗോപിയുടെ നിലപാട് വ്യക്തമല്ല.
തന്നെ അപ്രതീക്ഷിതമായി സത്യജിത് റായ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ തലവനായി നിയമിച്ചതിൽ സുരേഷ്‌ഗോപിക്ക് അമർഷമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സുരേഷ്ഗോപി ഈ പദവി ഏറ്റെടുക്കാൻ സാധ്യത കുറവാണെന്ന റിപ്പോർട്ടുകളുമുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ് ഉൾപ്പെടെ അടുത്തിരിക്കെ സുരേഷ് ഗോപിയുടെ പിന്മാറ്റത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വാദങ്ങളും രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്നുണ്ട്. മുഴുവൻ സമയ ജോലിയാണ് സത്യജിത് റേ ഇൻസ്റ്റിട്യൂട്ടിലേത്.
പദവി ഏറ്റെടുത്താൽ അദ്ദേഹത്തിനു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലടക്കം വലിയ വെല്ലുവിളി നേരിടേണ്ടി വന്നേക്കാം. ഇത്തരം രാഷ്രീയ ഒതുക്കൾ എല്ലാ ഉണ്ട്. ചില നേതാക്കളുടെ രാഷ്‌ടീയ ഭാവി അപകടത്തിലാകുമോ എന്ന് ഭയന്നുള്ള നീക്കമാണ് ഇത്തരത്തിലുള്ള പദവികൾ അടിച്ചേൽപിക്കാൻ നേതൃത്വം തുനിയുന്നത്.