Thursday, June 12, 2025

HomeNewsKeralaവിദേശ വനിതയുടെ പീഡന പരാതി: മല്ലു ട്രാവലര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

വിദേശ വനിതയുടെ പീഡന പരാതി: മല്ലു ട്രാവലര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

spot_img
spot_img

കൊച്ചി : വിദേശ വനിതയുടെ പീഡന പരാതിയില്‍ മല്ലു ട്രാവലര്‍ എന്ന പേരില്‍ പ്രസിദ്ധനായ വ്ളോഗര്‍ ശാക്കിര്‍ സുബ്ഹാനെതിരെ ലുക്ക് ഔട്ട് നോട്ടീസ്.

ഉടനെ നാട്ടിലെത്താതെ ശാക്കിര്‍ വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പോലീസ് നടപടി. എറണാകുളം സെൻട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഹോട്ടലില്‍ വെച്ച്‌ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് സഊദി അറേബ്യൻ പൗരയാണ് പരാതി നല്‍കിയത്. ഈ മാസം 13ന് എറണാകുളത്തെ ഹോട്ടലിലായിരുന്നു സംഭവം. മലയാളിയായ പ്രതിശ്രുത വരനുമൊത്താണ് യുവതി ഹോട്ടലിലെത്തിയത്.

ഇവരെ കാണാൻ ശാക്കിര്‍ ഹോട്ടല്‍ മുറിയിലെത്തുകയും പങ്കാളി മുറിക്ക് പുറത്തിറങ്ങിയപ്പോള്‍ കടന്നുപിടിച്ചെന്നും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് യുവതിയുടെ പരാതി. കാനഡയിലേക്കാണ് ശാക്കിര്‍ പോയത്. അവിടെ നിന്നുള്ള വീഡിയോകള്‍ ഇയാള്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്യുന്നുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments