ആലുവയില്‍ ചേട്ടനെ അനിയൻ വെടിവച്ചു കൊലപ്പെടുത്തി.എടയപ്പുറം തൈപ്പറമ്ബില്‍ വീട്ടില്‍ പോള്‍സൻ (48) ആണ് മരിച്ചത്.
സംഭവത്തില്‍ സഹോദരൻ തോമസിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഹൈക്കോടതി ജീവനക്കാരനാണ് തോമസ്.
വ്യാഴാഴ്ച രാത്രി 11 മണിക്കായിരുന്നു സംഭവം. ബൈക്ക് വീടിനു മുന്നില്‍ നിര്‍ത്തിയതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നം.വീടിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന തോമസിന്റെ ബൈക്ക് രാവിലെ പോള്‍സണ്‍ അടിച്ചുതകര്‍ത്തിരുന്നു.ഇതിനെതിരെ തോമസ് പൊലീസില്‍ പരാതി നല്‍കി. ഇതിനെ ചൊല്ലിയുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് തോമസ് എയര്‍ ഗണ്‍ ഉപയോഗിച്ച് പോള്‍സണെ വെടിവെച്ചത്.
വെടിവെച്ചകാര്യം തോമസ് തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ക്യാന്‍സര്‍ രോഗിയായിരുന്നു മരിച്ച പോള്‍സണ്‍.
അതേസമയം സഹോദരങ്ങള്‍ രണ്ട് പേര്‍ക്കും മാനസികപ്രശ്നമുണ്ടെന്നാണ് അയല്‍വാസികള്‍പറയുന്നത്. വീട്ടില്‍ അച്ഛനും രണ്ട് മക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ അയല്‍വാസികളുമായി ഒരു കാര്യത്തിനും സഹകരിച്ചിരുന്നില്ലെന്നും ഇവര്‍ പറയുന്നു.