Thursday, June 12, 2025

HomeNewsKeralaകരുവന്നൂര്‍ തട്ടിപ്പ് കേസ്: അരവിന്ദാക്ഷന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കരുവന്നൂര്‍ തട്ടിപ്പ് കേസ്: അരവിന്ദാക്ഷന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

spot_img
spot_img

കൊച്ചി: കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്ടോബര്‍ പത്തിലേക്ക് മാറ്റി.
എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

ബാങ്കിന്‍റെ മുൻ ചീഫ് അക്കൗണ്ടന്‍റ് സി.കെ. ജില്‍സ് ഇന്ന് ജാമ്യാപേക്ഷ നല്‍കിയിരുന്നു. രണ്ടുപേരുടെയും ജാമ്യാപേക്ഷയില്‍ കോടതി ഒരുമിച്ച്‌ വാദം കേള്‍ക്കും.

കേസില്‍ പങ്കില്ലെന്നും രാഷ്ട്രീയ കാരണങ്ങളാലാണ് പ്രതി ചേര്‍ക്കപ്പെട്ടതെന്നുമാണ് അരവിന്ദാക്ഷന്‍റെ വാദം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യമില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

എന്നാല്‍ കേസില്‍ അരവിന്ദാക്ഷനും ജില്‍സിനും കൃത്യമായ പങ്കുണ്ടെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നിലപാട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments