കൊച്ചി: അയർലന്‍ഡിൽ ഹെൽത്ത് കെയർ അസിസ്റ്റൻറ് ആയി ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് ആളുകളിൽനിന്ന് 3 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. പള്ളുരുത്തി കുട്ടൻ ചാലിൽ ഹൗസിൽ അനു (34) ആണ് അറസ്റ്റിലായത്.
വിവിധ ജില്ലകളിലായി അമ്പതോളം പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. ആളുകളിൽ നിന്നും പണം വാങ്ങിയശേഷം ഒളിവിൽ പോയ പ്രതിയെ മംഗലാപുരത്ത് നിന്നുമാണ് പള്ളുരുത്തി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അനുവിനെതിരെ പള്ളുരുത്തി സ്റ്റേഷനിൽ നിലവിൽ രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇവ കൂടാതെ ഉപ്പുതറ, കുമരകം, വെച്ചൂച്ചിറ, കട്ടപ്പന തുടങ്ങിയ സ്റ്റേഷനുകളിലും അനുവിനെതിരെ കേസുകളുണ്ട്. പണം തട്ടിയെടുക്കുന്നതിനായി അനുവിന് മറ്റ് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.