Thursday, April 25, 2024

HomeNewsKeralaകല്ലൂപ്പാറ മുന്‍ എംഎല്‍എ സി.എ.മാത്യു അന്തരിച്ചു

കല്ലൂപ്പാറ മുന്‍ എംഎല്‍എ സി.എ.മാത്യു അന്തരിച്ചു

spot_img
spot_img

പത്തനംതിട്ട: കല്ലൂപ്പാറ മുന്‍ എംഎല്‍എ സി.എ.മാത്യു (87) അന്തരിച്ചു. പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അന്ത്യം. സംസ്കാരം പിന്നീട്. 1987 മുതല്‍ 1991 വരെ കല്ലൂപ്പാറ എംഎല്‍എയായിരുന്നു.

1980 ലും 1982 ലും കല്ലൂപ്പാറ നിയോജക മണ്ഡലത്തില്‍നിന്നും 1991ല്‍ ആറന്മുള മണ്ഡലത്തില്‍നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കോണ്‍ഗ്രസ് (എസ്) പ്രതിനിധിയായാണ് മത്സരിച്ചിരുന്നത്.

22 വര്‍ഷം കൊറ്റനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. പത്തനംതിട്ട ഡിസിസി (എസ്) അധ്യക്ഷനും 8 വര്‍ഷം തിരുവല്ല ഈസ്റ്റ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു.

1957, 1958, 1959 വര്‍ഷങ്ങളില്‍ ദേശീയ ചാംപ്യന്‍ഷിപ്പ് നേടിയ തിരുവിതാംകൂര്‍ യൂണിവേഴ്‌സിറ്റി വോളിബോള്‍ ടീം അംഗമായിരുന്നു. അമച്വര്‍ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ അംഗവുമായിരുന്നു. വലിയകുന്നം സെന്റ് മേരീസ് ഹൈസ്കൂള്‍ മുന്‍ ഹെഡ്മാസ്റ്ററാണ്.

കൊറ്റനാട് കുമ്പളന്താനം ചെറുകര കുടുംബാംഗമാണ്. ഏലിയാമ്മ മാത്യു ആണ് ഭാര്യ. മക്കള്‍: സുനില്‍, സുജ, സുമ, സുഷ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments