കൂത്താട്ടുകുളം: 1980 കളില്‍ വിദ്യാര്‍ത്ഥികളുടെ വിനോദ യാത്രകള്‍ക്ക് ഏറെ പ്രിയപ്പെട്ട ടൂറിസ്റ്റു ബസുകളായിരുന്നു കൂത്താട്ടുകുളം കേന്ദ്രമായുള്ള ലവിങ്ങ് ട്രാവെല്‍സ് . കരിങ്കുന്നംമുണ്ടുപുഴയ്ക്കല്‍ എം.സി തോമസ് ആയിരുന്നു ഇതിന്റെ അമരക്കാരന്‍ .വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വിശ്വസിച്ചു വിളിക്കാവുന്ന ടൂറിസ്റ്റ് ബസായിരുന്നു ലവിങ് .
വിശ്വസ്തരായ ഡ്രൈവര്‍മാരെ നിയമിക്കുന്നതില്‍ തോമസ് ചേട്ടന്‍ പ്രത്യേകം ശ്രെദ്ധിച്ചിരുന്നു.മധ്യകേരളത്തില്‍ സ്കൂള്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ഓട്ടം ലഭിച്ചിരുന്ന ടൂറിസ്റ്റു ബസുകളില്‍ ഒന്നായിരുന്നു ലവിങ്ങ് .വിനോദയാത്ര എന്നാല്‍ ലവിങ് എന്നായിരുന്നു ഒരു കാലഘട്ടത്തില്‍ .
കേരളത്തില്‍ വ്യവസായങ്ങള്‍ക്ക് സഹായം ചെയ്യുമെന്ന് ഇപ്പോഴും സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും വ്യവസായം തകര്‍ക്കാനായി ജനിച്ചവരാണല്ലോ നമ്മുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ കുറേപ്പേര്‍ .അങ്ങനെ വര്‍ഷങ്ങള്‍ക്കു മുന്‍പ് തോമസ് ചേട്ടനിട്ടും ഒരു പണി കിട്ടി .കുവൈറ്റ് യുദ്ധ കാലത്തു ഡീസല്‍ ക്ഷാമം ഉണ്ടായപ്പോള്‍ കൂടുതല്‍ ഡീസല്‍ സ്‌റ്റോക്ക് ചെയ്യരുതെന്നുണ്ടായിരുന്നു .
നിരവധി ബസുകള്‍ ഉണ്ടായിരുന്നതിനാല്‍ സ്വന്തം ഉപയോഗത്തിനാണെന്നും വില്പനയ്ക്കല്ലെന്നും എല്ലാവര്ക്കും അറിയാമായിരുന്നു .എന്നാല്‍ നിയമം പറഞ്ഞു കൂടുതല്‍ ഡീസല്‍ സ്‌റ്റോക്ക് ചെയ്തു എന്ന കാരണത്താല്‍ കേസും ലക്ഷക്കണക്കിന് രൂപ പിഴയും ഇട്ടുകൊണ്ടാണ് നമ്മുടെ ഉദ്യോഗസ്ഥര്‍ ഒരു വ്യവസായം തകര്‍ത്തത് .എങ്കിലും തോമസ് ചേട്ടന്‍ അതില്‍ നിന്നും കരകയറിയിരുന്നു .
എരുമേലി എറണാകുളം ലവിങ്ങ് എക്‌സ്പ്രസ്സ് യാത്രക്കാര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു .ചെറുപ്പം മുതല്‍ വളരെ കഷ്ടപ്പെട്ടാണ് തോമസ് ചേട്ടന്‍ ബസ് വ്യവസായത്തില്‍ വളര്‍ച്ച നേടിയത് .പിന്നീട് ബസ് വ്യവസായത്തില്‍ നിന്നും പടിപടിയായി പിന്മാറുകയായിരുന്നു .കഴിഞ്ഞ ദിവസം നിര്യാതനായ തോമസ് ചേട്ടന്റെ സംസ്കാരം ഇന്ന് കരിംകുന്നം സെന്റ് അഗസ്ത്യന്‍സ് പള്ളിയില്‍ നടന്നു.