Thursday, March 28, 2024

HomeNewsKeralaകേന്ദ്ര സര്‍ക്കാര്‍ ഫെഡറല്‍ സംവിധാനം തകര്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാര്‍ ഫെഡറല്‍ സംവിധാനം തകര്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി

spot_img
spot_img

കേന്ദ്ര സര്‍ക്കാര്‍ ഫെഡറല്‍ സംവിധാനം തകര്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഫെഡറല്‍ സംവിധാനത്തോട് നിക്ഷേധാത്മക നിലപാടാണ് കോണ്‍ഗ്രസ് എക്കാലവും സ്വീകരിച്ചിരുന്നത്.

അതേ നിലപാട് കൂടുതല്‍ രൂക്ഷമായി നടപ്പിലാക്കുകയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ വെട്ടിക്കുറക്കുന്നു. കേന്ദ്ര വിഹിതം പങ്കിടുന്നതിനുള്ള മാനദണ്ഡം തീര്‍ത്തും അശാസ്ത്രീയമാണ്. കൂടുതല്‍ നേട്ടം കൈവരിച്ച മേഖലകള്‍ക്ക് അര്‍ഹതപ്പെട്ടതും കേന്ദ്രം നല്‍കുന്നില്ല. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ ജനാധിപത്യവത്ക്കരിക്കണമെന്നും അതിനുള്ള ഇടപെടലുകളാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments