Thursday, April 18, 2024

HomeNewsKeralaപ്രിയസഖാവിന് അന്ത്യാഞ്ജലി, തലശേരി ടൗണ്‍ ഹാളിലേക്ക് ജന പ്രവാഹം

പ്രിയസഖാവിന് അന്ത്യാഞ്ജലി, തലശേരി ടൗണ്‍ ഹാളിലേക്ക് ജന പ്രവാഹം

spot_img
spot_img

കണ്ണൂര്‍: പ്രിയ നേതാവ് കോടിയേരി ബാലകൃഷ്ണനെ അവസാനമായി ഒരു നോക്ക് കാണാന്‍ തലശേരി ടൗണ്‍ ഹാളിലേക്ക് ജനപ്രവാഹം.

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് റോഡിന് ഇരുവശവും അണിനിരന്നത്.

വിലാപയാത്ര ടൗണ്‍ഹാളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ആയിരങ്ങളാണ് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് ചെങ്കൊടി പുതപ്പിച്ചു.

 അന്ത്യോപചാരം അര്‍പ്പിക്കാന്‍ ജനപ്രവാഹം തുടരുന്ന സാഹചര്യത്തില്‍ പൊതുദര്‍ശന സമയം നീട്ടി. ഇന്ന് മുഴുവന്‍ മൃതദേഹം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പത്തുമണി വരെ നടത്താനായിരുന്നു മുന്‍ തീരുമാനം.

തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ മാടപ്പീടികയില്‍ കോടിയേരിയുടെ വീട്ടിലും 11 മണി മുതല്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും. പയ്യാമ്പലത്ത് വൈകീട്ട് മൂന്നിന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.

ഉച്ചയ്ക്ക് 12.54 ഓടുകൂടിയാണ് കോടിയേരിയുടെ മൃതദേഹം വഹിച്ചുള്ള എയര്‍ ആംബുലന്‍സ് ചെന്നൈയില്‍ നിന്ന് കണ്ണൂരിലെത്തിയത്. കോടിയേരിയുടെ ഭാര്യ വിനോദിനി മകന്‍ ബിനീഷ് അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവര്‍ ചെന്നൈയില്‍ നിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു.

വിമാനത്താവളത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. വിമാനത്താവളത്തില്‍ നിന്ന് തലശ്ശേരിയിലേക്കുള്ള വിലാപ യാത്രയില്‍ ആയിരക്കണക്കിന് പേര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ 14 കേന്ദ്രങ്ങളില്‍ മൃതദേഹം വഹിച്ചുള്ള വാഹനം നിര്‍ത്തിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments