Thursday, April 25, 2024

HomeNewsKeralaഎല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്‌ക്ക് എതിരെ യുവതിയുടെ മൊഴി

എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്‌ക്ക് എതിരെ യുവതിയുടെ മൊഴി

spot_img
spot_img

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരെ പരാതി നല്‍കിയ സുഹൃത്തായ അധ്യാപിക മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കി. എംഎല്‍എ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതി ഇന്നലെ വഞ്ചിയൂര്‍ കോടതി മജിസ്‌ട്രേറ്റിനോട് മൊഴി നല്‍കിയത്.

പരാതിക്കാരി കോവളം പൊലീസില്‍ ഇന്ന് മൊഴി നല്‍കും. കാറില്‍ വെച്ച് തന്നെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ താന്‍ പരാതി നല്‍കിയതോടെ ഒത്തുതീര്‍ക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായെന്നും പണം വാഗ്ദാനം ചെയ്‌തെന്നും യുവതി പറഞ്ഞു. കാറിനുള്ളില്‍ വെച്ചാണ് കൈയ്യേറ്റം ചെയ്തതെന്നും ഇവര്‍ വ്യക്തമാക്കി.

കോവളത്ത് വെച്ച് കാറില്‍ യാത്ര ചെയ്യവേ മര്‍ദിച്ചു എന്നാണ് യുവതി  പരാതി നല്‍കിയിരുന്നത്. പരാതി നല്‍കിയ സ്ത്രീ ആദ്യം മൊഴി നല്‍കാന്‍ തയ്യാറായിരുന്നില്ല.

കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദര്‍ശിക്കുന്നതിനിടെയാണ് മര്‍ദനം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീര്‍ഷണര്‍ക്ക് പരാതി നല്‍കിയത്. പരാതി അന്വേഷണത്തിനായി കോവളം സിഐക്ക് കൈമാറിയിരുന്നു.

പരാതിക്കാരിയെ കാണാന്‍ ഇല്ലെന്നു ഉന്നയിച്ചു ഒരു സുഹൃത്തു പൊലീസിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് പരാതിക്കാരി പൊലീസില്‍ ഇന്നലെ നേരിട്ട് എത്തിയത്. 

അധ്യാപികയുടെ പരാതിയില്‍ എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, അതിക്രമിച്ചു കടക്കല്‍, മര്‍ദ്ദിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് കോണ്‍ഗ്രസിന്റെ എറണാകുളം ജില്ലയിലെ പ്രമുഖ യുവ നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ നേതാവിനെതിരെ ചുമത്തിയിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments