Friday, April 19, 2024

HomeNewsKeralaഷാഫിക്കെതിരെ കൂടുതൽ തെളിവുകള്‍; ലൈംഗികവൃത്തിക്കായി മുമ്ബും സ്ത്രീകളെ ഇലന്തൂരില്‍ എത്തിച്ചു

ഷാഫിക്കെതിരെ കൂടുതൽ തെളിവുകള്‍; ലൈംഗികവൃത്തിക്കായി മുമ്ബും സ്ത്രീകളെ ഇലന്തൂരില്‍ എത്തിച്ചു

spot_img
spot_img

കൊച്ചി: നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇതിനുമുമ്ബും ഷാഫി സ്ത്രീകളെ ഇലന്തൂരില്‍ എത്തിച്ചിരുന്നുവെന്നാണ് വിവരം.

എറണാകുളം സ്വദേശിനികളായ രണ്ട് സ്ത്രീകളുടെയും ഇവര്‍ക്കൊപ്പം പോയ പുരുഷന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. എന്നാല്‍ കോളേജ് വിദ്യാര്‍ത്ഥിനികളെ ഇലന്തൂരില്‍ എത്തിച്ചു എന്ന വാര്‍ത്ത ശരിയല്ലെന്നും പൊലീസ് പറഞ്ഞു.

ലൈംഗികവൃത്തിക്ക് വേണ്ടിയാണ് ഇലന്തൂരില്‍ പോയതെന്നാണ് സ്ത്രീകള്‍ പൊലീസിന് നല്‍കിയ മൊഴി. ഷാഫി ഉപയോഗിച്ചിരുന്ന എസ്‌യുവി വാഹനത്തില്‍ ഇയാള്‍ക്കൊപ്പമായിരുന്നു യാത്ര. ലൈംഗികവൃത്തിക്കായി വാഹനവും ഇടവും ഒരുക്കി നല്‍കാമെന്ന് പറഞ്ഞതുകൊണ്ടാണ് അയാള്‍ക്കൊപ്പം പോയതെന്നും സ്ത്രീകള്‍ മൊഴി നല്‍കി. ഷാഫിയുമായി ഇവര്‍ക്ക് ലഹരി ഇടപാടുകള്‍ ഉണ്ടായിരുന്നോ എന്ന സംശയത്തിലാണ് പൊലീസ്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണ്ടിവരുമെന്നും പൊലീസ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments