Friday, December 2, 2022

HomeNewsKeralaബലാത്സംഗ കേസ്: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം

ബലാത്സംഗ കേസ്: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം

spot_img
spot_img

ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപള്ളി എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഫോണും പാസ്‌പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കണം. സംസ്ഥാനം വിട്ടുപോകരുത്.സോഷ്യല്‍ മീഡിയയിലൂടെ പ്രകോപനപരമായ പോസ്റ്റുകള്‍ പാടില്ല. മറ്റന്നാള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു.

കേസില്‍ പരാതിക്കാരിയുമായി എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ വീട്ടില്‍ തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം. തിരുവനന്തപുരം ജില്ല ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയുമായി പെരുമ്പാവൂര്‍ പുല്ലുവഴിയിലെ വീട്ടില്‍ തെളിവെടുപ്പ് നടത്തിയത്.

എല്‍ദോസിന് ജാമ്യം ലഭിച്ചതില്‍ വിശദമായി പ്രതികരിക്കാനില്ലെന്ന് പരാതിക്കാരി വ്യക്തമാക്കി. കോടതി വിധിയോട് ഒന്നും പറയാനാകാത്ത മാനസികാവസ്ഥയിലാണ്. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു. പെരുമ്പാവൂര്‍ കുന്നപ്പിള്ളിയിലെ എല്‍ദോസിന്റെ വീട്ടില്‍ വച്ചും തന്നെ മര്‍ദിച്ചതായും യുവതി പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments