Friday, March 29, 2024

HomeNewsKeralaശാസ്ത്രമേള നടക്കുന്നതിനിടെ പന്തല്‍ തകര്‍ന്നുവീണു; കുട്ടികള്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് പരിക്ക്

ശാസ്ത്രമേള നടക്കുന്നതിനിടെ പന്തല്‍ തകര്‍ന്നുവീണു; കുട്ടികള്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് പരിക്ക്

spot_img
spot_img

കാസര്‍ഗോഡ് ബേക്കൂരില്‍ സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നുവീണ് അധ്യാപകരും കുട്ടികളും 30 പേര്‍ക്ക് പരിക്ക് . ബേക്കൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ പരിപാടിയ്ക്കിടെയാണ് സംഭവം.

സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിന് എ ഡി എമ്മിനെ ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടറോട് റിപ്പോര്‍ട്ടു നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

മഞ്ചേശ്വരം ഉപജില്ലാ ശാസത്രമേള നടക്കുന്നതിനിടെ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ ഇരുമ്പ് വടികള്‍ കൊണ്ടും തകരഷീറ്റുകള്‍ കൊണ്ടും നിര്‍മിച്ച പന്തലാണ് വീണത്. പന്തലിനടിയില്‍പെട്ട വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments