Thursday, December 1, 2022

HomeNewsKeralaകല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തം: മണിച്ചന്‍ ജയില്‍ മോചിതനായി

കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തം: മണിച്ചന്‍ ജയില്‍ മോചിതനായി

spot_img
spot_img

കല്ലുവാതുക്കല്‍ വിഷമദ്യദുരന്തക്കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്‍ ജയില്‍ മോചിതനായി. മണിച്ചന്റെ പിഴത്തുക ഒഴിവാക്കിയ സുപ്രീംകോടതി അദ്ദേഹത്തെ വിട്ടയക്കാന്‍ കഴിഞ്ഞ ദിവസം സാര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ജയില്‍ നടപടികള്‍ പൂര്‍ത്തിയായ മണിച്ചന്‍ തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് പുറത്തിറങ്ങി.

ശിക്ഷ റദ്ദാക്കി സുപ്രീംകോടതി ബുധനാഴ്ച ഉത്തരവ് ഇറക്കിയെങ്കിലും ഉത്തരവ് ആഭ്യന്തര വകുപ്പില്‍ എത്താത്തതാണ് മോചനം നീണ്ടത്.

രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മണിച്ചന്‍ ജയില്‍ മോചിതനാകുന്നത്. 2000 ഒക്ടോബര്‍ 21 നാണ് നാടിനെ നടുക്കിയ വിഷമദ്യ ദുരന്തമുണ്ടായത്. 22 വര്‍ഷത്തിനിപ്പുറം അതേ ദിവസം തന്നെയാണ് മണിച്ചന്‍ ജയിമോചിതനായത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments