Friday, March 29, 2024

HomeNewsKeralaഎല്‍ദോസ് കുന്നപ്പിള്ളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

എല്‍ദോസ് കുന്നപ്പിള്ളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

spot_img
spot_img

എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ബലാത്സംഗക്കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യല്‍.

മുന്‍കൂര്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് അന്വേഷണ സംഘത്തിന് മുന്നില്‍ എംഎല്‍എ എത്തിയത്. ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് പുതിയൊരു കേസ് കൂടി പേട്ട പൊലീസ് എഎംഎല്‍എക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എല്‍ദോസിന്റെ പാസ്പോര്‍ട്ട് ഇന്ന് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് അഭിഭാഷകന്‍ അഡ്വ.സുധീര്‍ കുറ്റ്യാണി പറഞ്ഞു. മൊബൈല്‍ ഫോണുകള്‍ അന്വേഷണ സംഘത്തിന് നല്‍കും. കേസുമായി മുന്നോട്ടു പോകും. പുതിയ കേസുകളെയടക്കം നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്നുമുതല്‍ അടുത്തമാസം ഒന്നു വരെ അന്വേഷണസംഘം ആവശ്യപ്പെടുമ്ബോള്‍ ഹാജരാകണം എന്നാണ് എല്‍ദോസിന് മുന്‍കൂര്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമായി കോടതി നല്‍കിയിട്ടുള്ള നിര്‍ദേശം. ആവശ്യമെങ്കില്‍ എല്ലാ ദിവസവും ഹാജരാകണം. രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ അന്വേഷണ സംഘത്തിന് മുന്നില്‍ ഉണ്ടാവുകയും വേണം. ചോദ്യം ചെയ്യലും തെളിവെടുപ്പും ഈ ദിവസങ്ങളില്‍ നടക്കും.

അതേസമയം ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ വിളിച്ചതായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഒളിവില്‍ പോയതില്‍ എല്‍ദോസ് ഖേദം അറിയിച്ചതായും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയെ അറിയിച്ചിട്ട് വേണമായിരുന്നു പോകാന്‍ എന്ന് എല്‍ദോസിന് മറുപടി നല്‍കിയതായും സുധാകരന്‍ പറഞ്ഞു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments