Saturday, December 3, 2022

HomeNewsKeralaനഗ്നപൂജ: അബ്ദുള്‍ ജബ്ബാര്‍ നിര്‍ബന്ധിച്ചുവെന്ന് ഇരയായ യുവതി

നഗ്നപൂജ: അബ്ദുള്‍ ജബ്ബാര്‍ നിര്‍ബന്ധിച്ചുവെന്ന് ഇരയായ യുവതി

spot_img
spot_img

ചടയമംഗലത്ത് ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ നഗ്നപൂജ നടത്താന്‍ ഭര്‍തൃവീട്ടുകാര്‍ അബ്ദുള്‍ ജബ്ബാറെന്നയാളുടെ അടുത്ത് കൊണ്ടുപോയെന്ന് വ്യക്തമാക്കി ഇരയായ യുവതി.

പ്രതിഷേധവുമായി യുവജന സംഘടനകള്‍ രംഗത്ത് വന്നതിന് പിന്നാലെ ഭര്‍തൃമാതാവിനെയും ഭര്‍തൃസഹോദരനെയും അറസ്റ്റ് ചെയ്തു.

മന്ത്രവാദത്തിന്‍്റെ പേരില്‍ പീഡിപ്പിച്ചെന്നാണ് യുവതി വെളിപ്പെടുത്തിയത്. ബാധ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭര്‍ത്താവും വീട്ടുകാരും അബ്ദുള്‍ ജബ്ബാറിന്‍റെ മുന്നില്‍ എത്തിച്ചത്. നഗ്നപൂജ നടത്താന്‍ അബ്ദുള്‍ ജബ്ബാര്‍ നിര്‍ബന്ധിച്ചുവെന്നും ലൈംഗികമായി മറ്റ് പെണ്‍കുട്ടികളെയും ഇരയാക്കിയെന്നുമാണ് വെളിപ്പെടുത്തല്‍.

ആറ്റിങ്ങല്‍ സ്വദേശിനിയുടെ പരാതിയില്‍ ചടയമംഗലം പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. 2016ലാണ് സംഭവമുണ്ടായത്. ചടയമംഗലത്തെ ഭര്‍തൃവീട്ടില്‍ വെച്ച് ഭര്‍ത്താവ്, ഭര്‍തൃ മാതാവ്, ഭര്‍ത്താവിന്റെ സഹോദരി, ഇവരുടെ രണ്ട് സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നഗ്‌നയാക്കി പീഡിപ്പിക്കുകയും ദുര്‍മന്ത്രവാദത്തിനിരയാക്കുകയും ചെയ്‌തെന്നാണ് പരാതി. ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയിലുണ്ട്. വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ മന്ത്രവാദം നടന്ന വീട്ടിലേക്ക് യുവജന സംഘടനകള്‍ പ്രതിഷേധവുമായി എത്തി.

തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട് കേസ് എടുത്ത പൊലീസ് മന്ത്രവാദത്തിന് യുവതിയെ എത്തിച്ച ഭര്‍തൃമാതാവിനെയും ഭര്‍തൃസഹോദരനെയും അറസ്റ്റ് ചെയ്തു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments